അദിതി കൊലക്കേസ്: ഹൈക്കോടതി വിധിയിൽ സംതൃപ്തരെന്ന് നാട്ടുകാർ | Aditi murder

കുട്ടി ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നതായും അവർ ചൂണ്ടിക്കാട്ടി
അദിതി കൊലക്കേസ്: ഹൈക്കോടതി വിധിയിൽ സംതൃപ്തരെന്ന് നാട്ടുകാർ | Aditi murder
Published on

കോഴിക്കോട്: ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് നാട്ടുകാർ. പ്രതികൾ ഒരുകാലത്തും പുറത്തിറങ്ങരുതെന്നും അവർ പ്രതികരിച്ചു.(Aditi murder case, Locals say they are satisfied with the High Court verdict)

കുട്ടിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി (ഒന്നാം പ്രതി), രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം (രണ്ടാം പ്രതി) എന്നിവർക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ നിർണായക വിധി.

2013 ഏപ്രിൽ 29-നാണ് പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയായ സുബ്രഹ്മണ്യൻ നമ്പൂതിരിയും ഭാര്യയും ചേർന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടെന്നും ക്രൂരമായി പരിക്കേൽപ്പിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

കുട്ടി ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നതായും അവർ ചൂണ്ടിക്കാട്ടി. കുട്ടിയുടെ അമ്മയുടെ മരണവും ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com