അടിമാലി മണ്ണിടിച്ചിൽ: സന്ധ്യയുടെ ചികിത്സാ ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും | Adimali landslide
ഇടുക്കി: അടിമാലിയിൽ അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.(Adimali landslide, National Highways Authority will bear Sandhya's medical expenses)
ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എൻ.എച്ച്.എ.ഐ. പ്രൊജക്ട് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതോറിറ്റിയുടെ ഈ തീരുമാനം.
അപകടമുണ്ടായതിന് ശേഷം കരാർ കമ്പനി തങ്ങളെ ബന്ധപ്പെടുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ആരോപണത്തിന് പിന്നാലെയാണ് എൻ.എച്ച്.എ.ഐ. നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തത്. ഇതോടെ, സന്ധ്യയുടെ ചികിത്സാ ചെലവുകൾക്ക് ആവശ്യമായ സഹായം ലഭ്യമാകും.
