കോട്ടയം : എ ഡി ജി പി എസ് ശ്രീജിത്ത് ആഗോള അയ്യപ്പ സംഗമ ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇത് ശബരിമലയിൽ ഇനി എന്തൊക്കെ സൗകര്യങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് ചർച്ച ചെയ്യാനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(ADGP S Sreejith about Global Ayyappa Sangamam)
എല്ലാ സംഘടനകളുടെ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ശ്രീജിത്തിൻ്റെ പ്രസംഗം എസ്എൻഡിപി യോഗം വൈക്കം യൂണിയന്‍റെ ചതയ ദിന പരിപാടിയിലാണ്. വേദിയിൽ ദേവസ്വം മന്ത്രി വി എൻ വാസവനും ഉണ്ടായിരുന്നു.