
തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആർ അജിത് കുമാര്‍. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്ന് അജിത് വ്യക്തമാക്കി. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്വർണകടത്തിൽ തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സുജിത് ദാസ് തന്നെ പറഞ്ഞതായും ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.