ADGP : 'അൻവറുമായി അനുനയ ചർച്ച നടത്തിയിരുന്നു, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന': അജിത് കുമാറിൻ്റെ മൊഴിപ്പകർപ്പ്, ചർച്ച നടത്തിയെന്ന് സമ്മതിച്ച് PV അൻവർ

തനിക്കെതിരെ വ്യാജ രേഖകൾ ചമച്ചത് പോലീസിൽ നിന്ന് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ADGP MR Ajith Kumar met with PV Anvar
Published on

തിരുവനന്തപുരം : പി വി അൻവറുമായി ചർച്ച നടത്തിയെന്ന് എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ മൊഴിപ്പകർപ്പ്. ഇത് സുഹൃത്തിൻ്റെ വീട്ടിൽ വച്ചായിരുന്നുവെന്നും അദ്ദേഹം പറയുന്നു. (ADGP MR Ajith Kumar met with PV Anvar )

അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടുവെന്നും, ആരോപണങ്ങൾക്ക് പിന്നിൽ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഡാലോചനയാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. തനിക്കെതിരെ വ്യാജ രേഖകൾ ചമച്ചത് പോലീസിൽ നിന്ന് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് പി വി അൻവർ രംഗത്തെത്തി. ചർച്ച നടത്തിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഫോൺ ചോർത്തൽ സംബന്ധിച്ചായിരുന്നു ചർച്ചയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം നൽകിയിരിക്കാമെന്നും അൻവർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com