തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കുമെതിരായ ഹർജി ഇന്ന് കോടതി പരിഗണിക്കും. ഇവർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കുന്നത്. ( ADGP MR Ajith Kumar)
ഡിസംബറിൽ ഹർജി പരിഗണിച്ചപ്പോൾ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയായിരുന്നു. അതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് സമയം ആവശ്യപ്പെട്ടിരുന്നു.