Encephalitis : കേരളത്തിൽ മസ്‌തിഷ്‌ക്ക ജ്വര ബാധിതരുടെ എണ്ണത്തിൽ വർധനവ് : ഈ വർഷം രോഗം ബാധിച്ചത് 78 പേർക്ക്, മരിച്ചത് 8 പേർ

ഈ മാസം മാത്രം 37 രോഗികളാണ് ഉണ്ടായിരിക്കുന്നത്. ഒന്നിലധികം പ്രൈമറി കേസുകൾ ഇതാദ്യമായാണ്.
Acute Encephalitis Syndrome patients hike in Kerala
Published on

തിരുവനന്തപുരം : കേരളത്തിൽ മസ്‌തിഷ്‌ക്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഇതുവരെ 73 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 8 പേർ മരിക്കുകയും ചെയ്തു. (Acute Encephalitis Syndrome patients hike in Kerala )

ഇതിനെ ഗൗരവമായി കാണണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഈ മാസം മാത്രം 37 രോഗികളാണ് ഉണ്ടായിരിക്കുന്നത്.

വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് നിർദേശം. ഒന്നിലധികം പ്രൈമറി കേസുകൾ ഇതാദ്യമായാണ്. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാനാണ് നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com