'രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും': നടി റിനി ആൻ ജോർജിന് വീടിന് മുന്നിൽ വധഭീഷണി, പോലീസിൽ പരാതി നൽകി | Rini Ann George

നേരത്തേയും കമന്റുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിയുണ്ടായിരുന്നെങ്കിലും ആദ്യമായാണ് വീടിന് മുന്നിൽ നേരിട്ട് വധഭീഷണി ഉണ്ടാകുന്നത്
RINI
Updated on

കൊച്ചി: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിന് (Rini Ann George) വധഭീഷണി. വടക്കൻ പറവൂരിലെ വീടിന് മുന്നിലെത്തിയാണ് ഭീഷണി മുഴക്കിയത്. "രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ നിന്നെ കൊന്നു തള്ളും" എന്നായിരുന്നു അസഭ്യം കലർത്തിയ ഭീഷണി. സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരാൾ വീടിന് മുന്നിലെത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചത് കണ്ടിരുന്നെങ്കിലും വീട്ടുകാർ ഇറങ്ങി വന്നപ്പോൾ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഇത് കാര്യമാക്കാതിരുന്നെങ്കിലും, രാത്രി 10 മണിയോടെ ഹെൽമെറ്റ് ധരിച്ചെത്തിയ മറ്റൊരാൾ വീടിന് മുന്നിൽ വെച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് റിനി പറഞ്ഞു.

"ഭീഷണി മുഴക്കിയ ശേഷം അയാൾ ബൈക്കിൽ പോയി. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല," റിനി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പോലീസിൽ പരാതി നൽകിയത്.

നേരത്തേയും കമന്റുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിയുണ്ടായിരുന്നെങ്കിലും ആദ്യമായാണ് വീടിന് മുന്നിൽ നേരിട്ട് വധഭീഷണി ഉണ്ടാകുന്നത്. ഇനിയും ഇത്തരം ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും, എന്നാൽ പേടിച്ചോ പിന്മാറിയോ പോകുന്ന വ്യക്തിയല്ല താനെന്നും റിനി കൂട്ടിച്ചേർത്തു.

Summary

Actress and journalist Rini Ann George, who first brought the issue concerning MLA Rahul Manmkoottathil to public attention, has received a death threat at her house in North Paravur.

Related Stories

No stories found.
Times Kerala
timeskerala.com