ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ല ; പോരാട്ടം തുടരുമെന്ന് നടി റിനി ആൻ ജോർജ് |Rini ann george

സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം.
rini-ann-george
Published on

തിരുവനന്തപുരം: യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമത്തിന്റെ വഴിയെ പോകുന്നില്ലെന്ന് വീണ്ടും ആവർത്തിച്ച് നടി റിനി ആൻ ജോർജ്.രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്ത് വന്നതിന് തൊട്ടപിന്നാലെയാണ് റിനി ആൻ ജോർജ് ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പുമായി രം​ഗത്ത് വന്നത്.

റിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്‍റെ പൂർണരൂപം......

ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും.

പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ. സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു. കാരണം, ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം.

Related Stories

No stories found.
Times Kerala
timeskerala.com