"രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും"; നടി റിനി ആൻ ജോർജിന് വധഭീഷണി |Rini Ann George

നടിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തിയാണ് രണ്ടുപേർ ഭീഷണി മുഴക്കിയത്, വീടിന്റെ ഗേറ്റ് തകർക്കാനും ശ്രമിച്ചു.
Rini Ann George
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയുമെന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. വീടിന്റെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരാൾ സ്‌കൂട്ടറിലെത്തി വീടിനു മുന്നിലെ ഗേറ്റ് തുറക്കാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടുവെന്നും നടി പറയുന്നു. എന്നാൽ ഇക്കാര്യം അത്ര കാര്യമാക്കിയില്ലെന്നും, രാത്രി 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു. ഇയാളാണ് വധഭീഷണി മുഴക്കിയതെന്നാണ് റിനി പറയുന്നത്. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു.

ഇതോടെ, വീട്ടുകാർ പുറത്തിറങ്ങി നോക്കി. പിന്നാലെ അയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും റിനി പറഞ്ഞു. ഇന്ന് രാവിലെയാണ് റിനി പോലീസിൽ പരാതി നൽകിയത്.

ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നതെന്നാണ് നടി പറയുന്നത്. "നേരത്തെ സോഷ്യൽ മീഡിയയിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ‍ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല. ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല ഞാൻ." - റിനി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com