
തിരുവനന്തപുരം: കഠിനമായ ചൂടിൽ 15 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ പിന്തുണ അറിയിക്കാൻ സിനിമ നടി രഞ്ജിനി എത്തി. കോവിഡ് കാലത്ത് കേരളത്തിൻറെ പേര് ലോക ശ്രദ്ധയിലേക്ക് എത്തിച്ചത് ആശാവർക്കർമാരാണെന്നും സർക്കാർ അവരുടെ അവകാശങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്നും രഞ്ജിനി പറഞ്ഞു. പാട്ട് പാടിയാണ് ആശാവർക്കർമാർ രഞ്ജിനിയെ സ്വീകരിച്ചത്.