
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഇന്നും അന്തിമ വിചാരണ തുടരും. കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് കാട്ടി വടടക്കിനിടെ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകുകയും ചെയ്തു. (Actress assault case)
അതിനാൽ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ നടക്കുന്നത്. കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം പകുതിയോടെ വിധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.