
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയായ സാഹചര്യത്തിൽ പ്രോസിക്യൂഷൻ ആരോപണങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണമാണ് കോടതിയിൽ തുടരുന്നത്. കേസിൽ വൈകാതെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി.(Actress assault case to be considered in court again today)
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെ പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.