കൊച്ചി : നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും. കേസിൽ അന്തിമ വാദം വേനലവധിക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു.(Actress assault case)
എന്നാൽ, ഇത് സംബന്ധിച്ച് പ്രതിഭാഗം കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യമാണ് വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിന് ശേഷം വിധി പ്രഖ്യാപന തീയതി തീരുമാനിക്കും.