
കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ആലുവ സ്വദേശിയായ നടിയെ അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തത് ഇൻഫോ പാർക്ക് സൈബർ പൊലീസാണ്. (Actress arrested for defaming Balachandra Menon )
പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. നടി ബാലചന്ദ്ര മേനോനെതിരെ ലൈംഗിക ആക്രമണ പരാതി നൽകിയിരുന്നു. പിന്നീട് ഈ കേസിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെയും ഇവർ പരാതി നൽകിയിട്ടുണ്ടായിരുന്നു.