

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനി കുറച്ചുദിവസം തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആൻമരിയ (Ann Maria). സുനി എന്ന പേര് മാത്രമേ അന്ന് അറിയുമായിരുന്നുള്ളൂ എന്നും ഒരു ഏജൻസി വഴിയാണ് ഇയാൾ ജോലിക്കെത്തിയതെന്നും താരം പറഞ്ഞു. എന്നാൽ ഇയാളുടെ പെരുമാറ്റം ശരിയല്ലെന്ന് തോന്നിയപ്പോൾ ദേഷ്യപ്പെട്ടാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് ആൻമരിയ വ്യക്തമാക്കി.
ഇയാളുടെ സ്വഭാവദൂഷ്യം കാരണം ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്നും ചിലപ്പോൾ അടിക്കേണ്ട സാഹചര്യം വരെ ഉണ്ടായതായും ആൻമരിയ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വാർത്ത പുറത്തുവന്നപ്പോൾ ടിവിയിൽ കണ്ടപ്പോഴാണ് തന്റെ വീട്ടിലും ഇയാൾ ഡ്രൈവറായിരുന്നുവെന്ന് ഓർക്കുന്നത്. പൾസർ സുനി എന്ന പേര് അന്നാണ് ആദ്യമായി കേൾക്കുന്നത്. ഇയാളെക്കുറിച്ച് പിന്നീട് പുറത്തുവന്ന വാർത്തകൾ അറിഞ്ഞപ്പോൾ വലിയ ഭയം തോന്നിയതായും നടി കൂട്ടിച്ചേർത്തു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Malayalam actress Ann Maria revealed that Pulsar Suni, the prime accused in the actress assault case, briefly worked as her driver. She stated that she fired him after a few days due to his inappropriate behavior, mentioning there were even instances where she almost had to resort to physical force out of anger. Ann Maria added that she only recognized him as the same person after seeing his photos on news channels following the assault case, which left her deeply frightened.