‘പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല, അട്ടിമറി ശ്രമം അവസാനിപ്പിക്കൂ, രാഷ്ട്രീയം വിടൂ’; എംഎൽഎ അൻവറിനെതിരെ നടൻ വിനായകൻ

‘പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല, അട്ടിമറി ശ്രമം അവസാനിപ്പിക്കൂ, രാഷ്ട്രീയം വിടൂ’; എംഎൽഎ അൻവറിനെതിരെ നടൻ വിനായകൻ
Published on

നിലമ്പൂർ ഭരിക്കുന്ന സിപിഎമ്മിനെതിരെ തിരിയാൻ തീരുമാനിച്ചതിന് പിന്നാലെ പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത് ശ്രീമാൻ പി വി അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിനായകൻറെ ഫേസ്ബുക് പോസ്റ്റ് :

യുവതി യുവാക്കളെ
"ഇദ്ദേഹത്തെ നമ്പരുത് "
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്…..
Mr. P V അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
"ഇദ്ദേഹത്തെ നമ്പരുത്"
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …✊

Related Stories

No stories found.
Times Kerala
timeskerala.com