
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്. ആലപ്പുഴയിലെ കേസിൽ ഇവർക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി. തുടർന്ന് ഇവരെ വിട്ടയച്ചു.
നടന്മാർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് കണ്ടെത്തി.കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡലായ സൗമ്യയേയും എട്ടുമണിക്കൂറിലേറെ എക്‌സൈസ് ചോദ്യംചെയ്തിരുന്നു.
ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ സേക്രഡ് ഹാര്‍ട്‌സ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് അയയ്ക്കും. ഷൈന്‍ തന്നെ ആവശ്യപ്പെട്ടതുപ്രകാരമാണ് തൊടുപുഴയിലെ കേന്ദ്രത്തിലേക്ക് മാറ്റാൻ എക്‌സൈസ് തീരുമാനിച്ചു.കേസില്‍ ചില സംശയങ്ങളുണ്ടായിരുന്നെന്നും അതില്‍ വ്യക്തതവരുത്താനാണ് ചോദ്യംചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.