അന്തരിച്ച രാഷ്ട്രീയ നേതാക്കളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ; വി.എസ്. അച്യുതാനന്ദനെതിരെയും പരാമർശം | Actor Vinayakan

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും വിവാദ പരാമർശവുമായി വിനായകൻ രംഗത്തെത്തിയിരുന്നു.
Actor Vinayakan
Published on

തിരുവനന്തപുരം: നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു(Actor Vinayakan). ഫേസ് ബുക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച രാഷട്രീയ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് നടൻ വിനായകൻ ഉന്നയിച്ചിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദൻ, ജവഹർലാൽ നെഹ്റു, മഹാത്മാ ​​ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ജോർജ് ഈഡൻ, കെ. കരുണാകരൻ ഉൾപ്പടെ പ്രമുഖർക്കെതിരെ മോശപ്പെട്ട ഭാഷയിലാണ് വിനായകൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും വിവാദ പരാമർശവുമായി വിനായകൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ വിനായകനെതിരെ സംഭവത്തിൽ പരാതി നക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com