നടന്‍ ഉണ്ണി മുകുന്ദന്‍, മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു | Unni Mukundan

മര്‍ദനം നടന്നതായി തെളിവില്ലെന്ന് പോലീസ്, ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം
Unni
Published on

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍, മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മര്‍ദനം നടന്നതായി തെളിവില്ലെന്ന് പോലീസ്. എന്നാല്‍ പിടിവലിയുണ്ടാവുകയും ഇതില്‍ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സി.സി.ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം.

Related Stories

No stories found.
Times Kerala
timeskerala.com