നടൻ സിദ്ദിഖിൻ്റെ രാജി ജനാധിപത്യപരമായ നീക്കം -ടിനി ടോം

നടൻ സിദ്ദിഖിൻ്റെ രാജി ജനാധിപത്യപരമായ നീക്കം -ടിനി ടോം
Published on

കൊച്ചി: അമ്മ ജനൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്നും ജനാധിപത്യപരമായ നീക്കമാണെന്നും നടൻ ടിനി ടോം പ്രതികരിച്ചു. ഒരാൾക്കെതിരേ പീഡന ആരോപണം ഉയർന്ന സാ​ഹചര്യത്തിൽ അതിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടതെന്നും ടിനി ടോം വ്യക്തമാക്കി.

ലൈം​ഗിക പീഡനാരോപണത്തിന് പിന്നാലെ 'അമ്മ' ജനൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ദീഖ് രാജിവെച്ചതിനെ തുടർ‌ന്ന് പ്രതികരിക്കുകയായിരുന്നു ടിനി ടോം.

"എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ "അമ്മ" യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ."- എന്നാണ് സിദ്ദിഖ് അമ്മ പ്രസിഡന്റിന് രാജിക്കത്ത് അയച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com