ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും | Actor Siddique will appear before the Special Investigation Team today

ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും | Actor Siddique will appear before the Special Investigation Team today
Published on

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. (Actor Siddique will appear before the Special Investigation Team today)

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പൊലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പൊലീസിന്റെ വാദം.

Related Stories

No stories found.
Times Kerala
timeskerala.com