
കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ നടൻ മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.ആർ. ലഗേഷ് (62) ആണ് കൊല്ലം അഞ്ചാലുംമൂട്ടിലെ നാടകാവതരണത്തിനിടെ മരണപ്പെട്ടത്.
നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ലഗേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ലഗേഷ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്. കഴിഞ്ഞ ഇരുപത് വർഷമായി അദ്ദേഹം നാടകരംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു.