
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച പ്രതി കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആക്രിക്കച്ചവടക്കാരയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സുരക്ഷാ വീഴ്ചയിൽ ആശുപത്രി ജീവനക്കാരനെതിരെയും നടപടിയെടുത്തു.എച്ച്‌ഐ ഗ്രേഡ് വണ്‍ ജീവനക്കാരനായ അജയ്കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശസ്ത്രക്രിയക്ക് ശേഷം പരിശോധനക്ക് അയച്ച ശരീരാവയവ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. പത്തോളജി ലാബ് പരിസരത്ത് അലക്ഷ്യമായി വെച്ച 17 സാമ്പിളുകളാണ് നഷ്ടമായത്.മണിക്കൂറുകൾക്കുശേഷം അവയവ സാമ്പിളുകള്‍ തിരിച്ചു കിട്ടിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങളായിരുന്നു മോഷണം പോയത്.തുടർന്ന് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള ഒരു ആക്രി കച്ചവടക്കാരന്‍ പിടിയിലാക്കുന്നത്. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.