കോഴിക്കോട് : ചുരം റോഡിലെ യാത്ര സുരക്ഷിതമാക്കാനായി നടപടി. അപകടകരമായ കല്ലുകൾ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ഉണ്ടായത് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. (Actions to keep Thamarassery Churam safe)
സാധ്യത പഠനം നടത്തുന്നതിനായി യുഎല്‍സിസിക്ക് കത്ത് നൽകും. ജിയോളജി, സിവില്‍ എഞ്ചിനീയറിങ് വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തും. കളക്ടറുടെ ചേമ്പറിലാണ് യോഗം നടന്നത്.