കോട്ടയം : കോട്ടയം വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ നടപടി . കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടയം നാർക്കോകോട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് കേസ് അന്വേഷിക്കും.
സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയത്.