Kerala
സംസ്ഥാന സ്‌കൂൾ കായിക മേളയിലെ പ്രതിഷേധം: 2 സ്‌കൂളുകളെ അടുത്ത കായിക മേളയിൽ നിന്ന് വിലക്കി | Action on Protest at State School Sports Festival
അടുത്ത കായിക മേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത് തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയുമാണ്.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ 2 സ്‌കൂളുകൾക്കെതിരെ നടപടി. ഈ സ്‌കൂളുകൾക്ക് വിലക്കേർപ്പെടുത്തി.(Action on Protest at State School Sports Festival)
അടുത്ത കായിക മേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത് തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയുമാണ്.
എറണാകുളത്ത് നടന്ന കായിക മേളയിൽ ഇവർ പ്രതിഷേധം നടത്തിയത് തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ്. സ്‌കൂളുകൾ പ്രതിഷേധിച്ചത് വിദ്യാർത്ഥികളെ ഇറക്കിയാണ്. സംഭവത്തിൽ അന്വേഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.