തിരുവനന്തപുരം : ഗതാഗത മന്ത്രി മിന്നൽ പരിശോധന നടത്തിയ ബസിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. കെ എസ് ആർ ടി സി ബസിന് മുന്നിലായി പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട സംഭവത്തിലാണ് നടപടി.(Action on plastic bottles being piled up in front of KSRTC bus)
പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറായ ജെയ്‌മോൻ ജോസഫിനെതിരെയാണ് നടപടി. ഇയാളെ പുതുക്കാടേക്ക് സ്ഥലം മാറ്റി.
കെ ബി ഗണേഷ് കുമാർ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ശാസിക്കുകയും ചെയ്തിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലംമാറ്റി.