തിരുവനന്തപുരം : വയനാട്ടിലെ പുനരധിവാസ ഫണ്ട് വിവാദത്തിൽ നടപടിയുമായി യൂത്ത് കോൺഗ്രസ്. നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡൻറുമാർക്ക് സസ്‌പെൻഷൻ. (Action in Wayanad Youth Congress)
ചുമതലയിൽ നിന്ന് മാറ്റി നിർത്തിയത് 5 ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻറുമാരെയാണ്. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത് ദുരന്തബാധിതർക്ക് 30 വീടുകൾ വച്ച് നൽകുമെന്നാണ്.