കോഴിക്കോട് : ആർഎസ് എസ് പരിപാടിയിൽ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ നടപടിയുമായി സി പി എം. നടപടി ഉണ്ടായത് കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീളയ്‌ക്കെതിരെയാണ്. (Action against Panchayath president by CPM)
ഇവരെ ഏരിയ കമ്മിറ്റി അംഗം എന്നതിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇവർ പങ്കെടുത്തത് സുരേഷ് ഗോപി എം പിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാന ചടങ്ങിലാണ്.