വയനാട് : വീണ്ടും വയനാട് സി പി എമ്മിൽ നേതാക്കൾക്കെതിരെ നടപടി. മുതിർന്ന നേതാവ് എ വി വിജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. (Action against leaders in Wayanad CPM)
സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ഇദ്ദേഹത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഈ വിവാദം കടുക്കുന്നതിനിടെയാണ് വീണ്ടും നടപടി ഉണ്ടായത്.
വയനാട് സി പി എമ്മിൽ വിഭാഗീയത ഉണ്ടെന്നുള്ള പരസ്യ പ്രസ്താവനയിലാണ് തരംതാഴ്ത്തൽ. കൂടാതെ, കണിയാമ്പറ്റയിലെ 5 ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.