തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ നിലപാടിൽ നടപടിയിലേക്ക് കടന്ന് ആരോഗ്യവകുപ്പ്. ഇന്നലെ വൈകുന്നേരത്തോടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. (Action against Dr. Harris )
ഇതിൽ മെഡിക്കൽ കോളേജിൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കമുള്ള നിർദേശങ്ങൾ ഉണ്ട്.
ഡോക്ടറുടേത് സർവ്വീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ ഉണ്ട്. അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.