
കാസർഗോഡ് : പനത്തടി പാറക്കടവിൽ 17കാരിയായ മകളുടെ ദേഹത്ത് ആസിഡൊഴിച്ച് പിതാവ്. പെൺകുട്ടിയെ കൂടാതെ, സഹോദരൻ്റെ 10 വയസുകാരിയായ മകൾക്ക് നേരെയും ഇയാൾ ആസിഡ് ആക്രമണം നടത്തി. (Acid attack in Kasaragod)
കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയത് ആനപ്പാറയിലെ കെ.സി. മനോജ് ആണ്.
മുഖത്തടക്കം പൊള്ളലുണ്ടെന്നാണ് വിവരം. പ്രതി ഒളിവിലാണ് . ഇയാൾക്കായി തിരച്ചിൽ നടക്കുന്നു. ഭാര്യ പിണങ്ങി മാറി താമസിക്കുന്നതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.