കൊട്ടിയം : ഭാര്യയെയും മകളെയെയും അവരുടെ മാതാപിതാക്കളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഭാര്യയെ ഫോണിലൂടെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധം ആക്രമണത്തിന് കാരണം. മയ്യനാട് തൊക്കുംകര വരവിള വീട്ടിൽ ഇക്ബാൽ (30) ആണ് അറസ്റ്റിലായത്.
ഭാര്യയെ ഫോണിൽ വിളിച്ച് ഇക്ബാൽ അസഭ്യം പറയുകയായിരുന്നു. ഇത് ഭാര്യമാതാവ് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഭാര്യമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.