കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു.