ആലത്തൂർ : വിദേശരാജ്യങ്ങളിൽ ജോലിവാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കല്ലുരുട്ടി സ്വദേശി മനോജ്(49) ആണു പിടിയിലായത്. ഇറ്റലി, ജർമനി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ആലത്തൂർ ബസ് സ്റ്റാൻഡിൽ തിരംഗ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ആരംഭിച്ച പ്രതി സംസ്ഥാനത്തെ പല ജില്ലകളിലും സമാനസ്ഥാപനങ്ങൾ നടത്തി ഓണ്‍ലൈൻ കോഴ്സും ജോലിയും വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിവരികയായിരുന്നു.
തട്ടിപ്പിനിരയായ കോട്ടയം മണർകാട് സ്വദേശി നൽകിയ പരാതിയിലാണ് ആലത്തൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.