കാസർഗോഡ് : മകൾക്കും ബന്ധുവായ പെൺകുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. കരിക്കേ ആനപ്പാറയിലെ മനോജാ (45)ണ് അറസ്റ്റിലായത്. മനോജിന്റെ മകൾ നിന്നുമോൾ (17), ഭാര്യ സഹോദരൻ മോഹനന്റെ മകൾ മന്യ (11) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം റബർ ഷീറ്റ് ഉറ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. തുടർന്ന് ഒളിവിൽ പോയ മനോജിനെ പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് പാണത്തൂർ പാറക്കടവിൽനിന്ന് പിടികൂടിയത്. നിരന്തരം മദ്യപിച്ച് വീട്ടുകാരെ ഉപദ്രവിക്കാറുള്ള മനോജ് ഭാര്യ സ്വന്തം വീട്ടിൽ താമസിക്കാൻ പോയപ്പോൾ അവിടെ എത്തിയായിരുന്നു ആസിഡ് അക്രമണം നടത്തിയത്. നാട്ടുകാരും രാജപുരം പൊലീസും സ്ഥലത്തെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടികൾ അപകട നില തരണംചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.