
മലപ്പുറം: സ്ഥലം പാട്ടത്തിന് നൽകി പണം തട്ടിയ സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു( land leased). സ്വന്തം സ്ഥലമാണെന്നും പാട്ടത്തിന് നൽകാമെന്നും പറഞ്ഞാണ് പ്രതികൾ പണം തട്ടിയത്. സംഭവത്തിൽ വണ്ടൂർ കരുമാരോട്ട് മുഹമ്മദ് അഷ്റഫ്, പത്തപ്പിരിയം ചെറുകാട് മുനവർ ഫൈറൂസ് എന്നിവരാണ് അറസ്റിലായത്.
ഇവർ മമ്പാട് പുള്ളിപ്പാടത്തുള്ള അഞ്ചേക്കർ കമുകിൻ തോട്ടം പാട്ടത്തിന് നൽകാമെന്ന് വിശ്വസിപ്പിച്ച് പൂങ്ങോട് സ്വദേശിയിൽ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് പൂങ്ങോട് സ്വദേശി പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.