കണ്ണൂർ : കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷൈജുവിന്റെ ആത്മഹത്യയിൽ ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും മറ്റ് വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നിഗമനം.