
കണ്ണൂർ : മയക്കുമരുന്ന് ഗുളികകൾ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്.കൊയിലാണ്ടി സ്വദേശി സഫറുദ്ദീൻ.പി(35 ) എന്നയാളെയാണ് വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് കോടതി ശിക്ഷിച്ചത്.
തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.2018 ഡിസംബർ 23 നാണ് കേസിനാസ്പദമായ സംഭവം. 432 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളുമായാണ് സഫറുദ്ദീനെ പിടികൂടിയത്.