ആലപ്പുഴ: സഹോദരിയെ തലക്ക് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ.തഴക്കര പഞ്ചായത്ത് പനു വേലിൽ വീട്ടിൽ ഗോപി കുട്ടൻ പിള്ള( 57) നെ 18 മാസത്തേക്ക് തടവിന് ശിക്ഷിച്ചത്.
മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി1 ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജൂൺ 12 ന് രാവിലെ 9 മണിക്ക് ആയിരുന്നു സംഭവം നടന്നത്. വിവാഹിതയായ സഹോദരി മണിയമ്മയോടൊപ്പം താമസിച്ചു വരുകയായിരുന്നു പ്രതി.
സഹോദരിയും ഭർത്താവും വീട്ടിൽ നിന്നും മാറി താമസിക്കാത്തതിലുള്ള വിരോധത്തിൽ രാവിലെ തിണ്ണയിൽ കിടന്ന സഹോദരിയെ തടി കഷണം കൊണ്ട് തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.