മഞ്ചേരി : ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ.52കാരനെ മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.
2024 മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം. വാഴക്കാട് ഇന്‍സ്പെക്ടറായ കെ രാജന്‍ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 17 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി.