തിരുവല്ല കവിത കൊലക്കേസ്: 19 കാരിയെ കുത്തി പരിക്കേൽപ്പിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ | Killing

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ആക്രമണം നടത്തിയത്
തിരുവല്ല കവിത കൊലക്കേസ്: 19 കാരിയെ കുത്തി പരിക്കേൽപ്പിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ | Killing
Published on

കോട്ടയം: തിരുവല്ലയിൽ 19-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് വിധി.(Accused found guilty in stabbing, burning, and killing of 19-year-old woman)

പ്രതിയായ അജിൻ റെജി മാത്യുവിനെതിരെ അഡീഷണൽ ജില്ലാ കോടതി-1 മറ്റന്നാൾ (വ്യാഴാഴ്ച) ശിക്ഷ വിധിക്കും. 2019 മാർച്ച് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കവിതയുടെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു, പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ആക്രമണം നടത്തിയത്. വഴിയിൽ തടഞ്ഞുനിർത്തി കവിതയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, മറ്റന്നാളത്തെ ശിക്ഷാവിധിയിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com