തിരുവനന്തപുരം : നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍. കാട്ടക്കട കുറ്റിച്ചല്‍ സ്വദേശി സെയ്യദ് മുഹമ്മദ്(55) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സെയ്യദ് മുഹമ്മദ് ജയിലിലായത്.