
കോട്ടയം: മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതി ജയില്‍ചാടി. കോട്ടയം ജില്ലാ ജയിലില്‍ നിന്ന് അസം സ്വദേശി അമിനുള്‍ ഇസ്ളാം(ബാബു-20) ആണ് ജയില്‍ ചാടിയത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് ഇയാൾ ജയിൽ ചാടിയത്.ജയില്‍ ചാടുമ്പോള്‍ മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. ഇന്നലെ രാവിലെ ട്രെയിൻ യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് അമിനുള്‍ ഇസ്ളാം അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ എത്തിച്ചത്.