തൃശൂര്‍ : യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ.എടക്കഴിയൂർ വട്ടംപറമ്പിൽ ഇമ്രാജ് (37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വർഷം ജൂലൈ മുതൽ നിരന്തരം ശല്യപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സെപ്റ്റംബറിൽ യുവതി പരാതി നൽകിയെങ്കിലും പ്രതി ഗൾഫിലേക്ക് കടന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
എയര്‍ പോര്‍ട്ടുകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനിടെ ബുധനാഴ്ച പുലർച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോൾ പിടികൂടുകയായിരുന്നു.ഇയാളെ കോടതി റിമാൻഡ് ചെയ്തു.