

മത്സ്യബോർഡ് കേന്ദ്രകാര്യാലത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, matsyaboard@gmail.com മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in. (Vacancy)