

ക്ലീന്‍ കേരള കമ്പനിയില്‍ ദിവസവേതനത്തിന് അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം, ടാലി പ്രാവീണ്യവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രായം, പ്രവര്‍ത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി ഏഴിന് രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട് സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ് രണ്ടാം നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 0471 2724600. (Interview)