
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട് : കോഴിക്കോട് - ഊട്ടി സംസ്‌ഥാന പാതയിൽ വാഴക്കാട് ചീനി ബസാർ ഗ്രാമീണ ബാങ്കിന് സമീപത്തെ ഓവുപാലം വീതി കുറഞ്ഞതിനാൽ അപകടം നിത്യസംഭവമാകുന്നു . ഈ കഴിഞ്ഞ പതിമൂന്നിന് വഴയലിൽ നിന്ന് വെട്ടിയ വാഴകുലയുമായി റോഡിലേക്ക് കയറിയ കർഷകനെ മിനിബസ് ഇടിച്ച് മരണപ്പെട്ടിരുന്നു . ഇവിടെ അപകടം നിത്യ സംഭവമാണ്, വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിയാണ് അധികവും ഉണ്ടാകാറുള്ളത്. രാത്രികാലങ്ങളിലും ഇവിടെ അപകടം കൂടുന്നു അടിയന്തിരമായ ഇവിടത്തെ ഓവുപാലം വീതികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ഓവുപാലം റോഡ് വീതികൂട്ടിയപ്പോൾ ഓവുപാലം അതിനനുസരിച്ച് വീതികൂട്ടിയില്ല. എടക്കടവിലെ ഭാഗത്ത് റോഡിനനുസരിച്ച് പാലങ്ങൾ വീതികൂട്ടിയപ്പോൾ കോഴിക്കോട് ഊട്ടി സംസ്ഥാനപാതയിലെ മുണ്ടുമുഴി ഓവുപാലം ,കല്പള്ളി ഓവുപാലം എന്നിവ വീതികൂട്ടിയില്ല. എന്നാൽ വാഴക്കാട് ഭാഗത്ത് ഗ്രാമീണബാങ്കിന് സമീപത്തുള്ള ഈ പാലം എത്രയും പെട്ടെന്ന് വീതികൂട്ടണമെന്നാണ് പ്രേദേശവാസികളുടെ ആവശ്യം.
രണ്ടോളം തിരക്കുള്ള ബാങ്ക് ഉൾപ്പടെ സ്ഥിതിചെയ്യുന്ന വളരെതിരക്കുള്ള സ്ഥലമാണ് ഇവിടെ ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ സ്പീഡിൽ വരികയുംഇടുങ്ങിയ ഭാഗത്ത് എത്തുമ്പോൾ പെട്ടെന്ന് വാഹനങ്ങൾ ബ്രേക് ചെയ്യുന്നതുമാണ് ഇവിടത്തെ അപകടങ്ങൾക്ക് മുഖ്യകാരണമെന്ന് പ്രേദേശവാസികളും കാൽനടയാത്രക്കാരുംപറയുന്നു. നിലവിൽ സ്കൂൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപങ്ങൾക്ക് അവധിയായതിനാൽ കാൽനടയാത്രക്കാരായ വിദ്യാർത്ഥികളുടെ അഭാവം ഉണ്ടെങ്കിലും സ്കൂൾതുറക്കുന്നതോടെ കാല്നടയാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് വർധിക്കും. ഇവിടെ റോഡിന്റെ ഇരുഭാഗത്തും വീതി ഉണ്ടെങ്കിലും ഓവുപാലം വളരെ വീതികുറവാണ് മാത്രവുമല്ല മഴക്കാലമാവുന്നതോടെ ഇവിടെ കൂടുതലായി മഴവെള്ളം കെട്ടികിടക്കുന്നതതിന്നും ഈ ഓവുപാലം വീതികൂട്ടുന്നതിനും ത്വരിതഗതിയിൽ നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പൊതുമരാമത്തു വകുപ്പിനും പൊതുമരാമത്തു വകുപ്പ് മന്ത്രിക്കും ഇക്കാര്യം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അബ്ദുൽഗഫ്ഫാർ പരാതിനൽകി