ഓണാഘോഷത്തിന് കെഎസ്ആർടിസി ബസിൽ വിദ്യാർഥികളുടെ അപകടയാത്ര ; ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു |KSRTC suspension

മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസാണ് റദ്ദ് ചെയ്തത്.
driver suspension
Published on

കൊച്ചി : ഓണാഘോഷത്തിന് വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസാണ് എൻഫോഴ്സ്മെന്റ് ആര്‍‍ടിഒ താൽക്കാലികമായി റദ്ദ് ചെയ്തത്.

ഡ്രൈവർക്ക് ഐഡിടിആർ പരിശീലനവും നിർദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാൻ നിർദേശവും നൽകി. ഈ വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസിലും നടപടിയുണ്ടാവും.

മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വാടകയ്‌ക്കെടുത്ത കെ എസ് ആർ ടി സി ബസിൽ അപകടയാത്ര നടത്തിയത്.വിദ്യാർഥികളുടെ യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായതോടെ പരാതികൾ ഉയർന്നിരുന്നു.

ബസിന് മുന്നിലും പിന്നിലുമായി എസ്‌യുവികൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. ഇവയിലും അപകടകരമായ രീതിയിലായിരുന്നു വിദ്യാർത്ഥികളുടെ യാത്രചെയ്തിരുന്നത്. ഇടയ്ക്ക് ബസ് നിറുത്തി പെൺകുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങി നൃത്തം ചെയ്യുന്നതും തല പുറത്തേക്കിട്ട് ആർപ്പുവിളിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.

കോളജ് സ്ഥിതി ചെയ്യുന്ന മുളവൂരിലേക്ക് അമ്പലംപടിയിൽ നിന്നായിരുന്നു ഓണം ഘോഷയാത്ര. വാതിൽ അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ എന്നാണ് നിയമം. യാത്രക്കാർ കയ്യും തലയും പുറത്തിടുന്നതിനും വിലക്കുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com